Banner Ads

മരണം വിതച്ച് ദാന ചുഴലിക്കാറ്റ്; പശ്ചിമ ബംഗാളില്‍ രണ്ട് മരണം കൂടി

കൊല്‍ക്കത്ത:ഇതോടെ ആകെ മരണസംഖ്യ നാലായി, പോലീസ് സംഘത്തോടൊപ്പം പുറത്തുപോകുമ്ബോഴായിരുന്നു സംഭവം. മറ്റൊരു സംഭവത്തില്‍ ഹൗറ മുനിസിപ്പല്‍ കോർപറേഷനിലെ ജീവനക്കാരനെ തന്തിപ്പാറയിലെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുങ്ങി മരിച്ചതാണെന്നാണ് സംശയിക്കുന്നതായി അധികൃതർ പറഞ്ഞു.

ദാന ചുഴലിക്കാറ്റില്‍ പശ്ചിമ ബംഗാളില്‍ രണ്ട് മരണം കൂടി. പുർബ ബർധമാൻ ജില്ലയിലെ ബഡ് ബഡില്‍ പൊട്ടിക്കിടന്ന വൈദ്യുതി കമ്ബിയില്‍ സ്പർശിച്ചതിനെ തുടർന്ന് ചന്ദൻ ദാസ് (31) എന്ന സിവില്‍ വോളന്റിയർ സംഭവസ്ഥലത്ത് തന്നെ മരിച്ചു.കൂടാതെ വെള്ളിയാഴ്‌ച പുലർച്ചെ കിഴക്കൻ തീരത്ത് വീശിയ ദാന ചുഴലിക്കാറ്റ് കനത്ത മഴക്കും അതിവേഗ കാറ്റിനും കാരണമായി. മരങ്ങളും വൈദ്യുത തൂണുകളും പിഴുതെറിഞ്ഞു.വൈദ്യുതാഘാതമേറ്റ് രണ്ട് മരണങ്ങള്‍ സംസ്ഥാനത്ത് നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *