Banner Ads

പ്രതിഷേധത്തിൻ്റെ ശബ്ദം ഇനി കോൺഗ്രസിൽ; കണ്ണൻ ഗോപിനാഥൻ പാർട്ടി അംഗത്വം സ്വീകരിച്ചു

കൊച്ചി : കേന്ദ്ര സർക്കാരിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് സിവിൽ സർവീസ് രാജിവെച്ച മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥനും മലയാളിയുമായ കണ്ണൻ ഗോപിനാഥൻ കോൺഗസ്സിലേക്ക്. ഡൽഹിയിലെ എ.ഐ.സി.സി. ആസ്ഥാനത്ത് വെച്ച് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് അദ്ദേഹത്തിന് പാർട്ടി അംഗത്വം നൽകിയത്. കോട്ടയം സ്വദേശിയാണ് കണ്ണൻ ഗോപിനാഥൻ.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് സർവീസ് രാജിവെച്ചത്. കശ്മീരിലെ ജനങ്ങളുടെ ജനാധിപത്യ ഭരണഘടനാ അവകാശങ്ങൾ ലംഘിക്കപ്പെടുന്നുവെന്നും ഒരു പൗരൻ എന്ന നിലയിൽ നിശബ്ദനായിരിക്കാൻ കഴിയില്ലെന്നും അദ്ദേഹം അന്ന് തുറന്നടിച്ചിരുന്നു.

കേന്ദ്ര സർക്കാരിനെതിരെ പലപ്പോഴും രൂക്ഷവിമർശനങ്ങൾ ഉന്നയിച്ചിരുന്ന വ്യക്തിയാണ് കണ്ണൻ ഗോപിനാഥൻ. അദ്ദേഹത്തിന്റെ വരവ് പാർട്ടിയുടെ ശക്തി വർദ്ധിപ്പിക്കുമെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ.