
ഇടുക്കി: തേക്കടിയിൽ വിനോദ സഞ്ചാരത്തിലെത്തിയ ഇസ്രായേല്‍ സ്വദേശിയെ കടയില്‍ നിന്ന് ഇറക്കിവിട്ട സംഭവത്തില്‍ കടയ്ക്കെതിരെ നടപടി.കുമളി സ്വദേശിയും രണ്ട് കശ്‍മീരി സ്വദേശികളും ഒരുമിച്ചാണ് കട നടത്തി വന്നിരുന്നത്.ഇവരുടെ പ്രവർത്തി ടുറിസം മേഖലയ്ക്ക് തിരിച്ചടി ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് ഉദ്യോഗസ്ഥരുടെ നടപടി എടുത്തത്.സംഭവത്തില്‍ കശ്മീർ സ്വദേശികളോട് കട ഒഴിയാൻ നിർദേശന നല്‍കി അധികൃതർ.
സ്ഥാപനം ഇപ്പോള്‍ താത്കാലികമായി അടച്ചിരിക്കുകയാണ്.കുമളി സ്വദേശിയും രണ്ട് കാശ്മീർ സ്വദേശികളും ചേർന്നാണ് കട നടത്തുന്നത്. ഫുട്പാത്തിലൂടെ നടന്നു പോയപ്പോള്‍ കടയിലുള്ളവർ വിളിച്ചു കയറ്റുകയായിരുന്നു.അതുപോലെ കശ്‍മീരി സ്വദേശികളോട് പാർട്ണർഷിപ് ഒഴിയാനും നിർദേശം നല്‍കി.വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിനിടെ സ്വദേശത്തുള്ള ബന്ധുവിനോട് ഇവർ മൊബൈലില്‍ ഹീബ്രു ഭാഷയില്‍ സംസാരിച്ചു. ഇസ്രായേല്‍ സ്വദേശി ആണെന്ന് പറഞ്ഞതോടെ നിങ്ങള്‍ക്ക് ഇവിടെ നിന്നും സാധനങ്ങള്‍ തരില്ലെന്ന് പറയുകയും കടയില്‍ നിന്ന് ഇറങ്ങണം എന്നാവശ്യപ്പെട്ട് ഒച്ച വെക്കുകയും ചെയ്തു.തുടർന്ന് നാട്ടുകാർ ഇടപെട്ട് കശ്‍മീരി സ്വദേശികളെ കൊണ്ട് മാപ്പ് പറയിച്ചു. ഈ സംഭവം വലിയ നാണക്കേടാണ് ഉണ്ടാക്കിയത്.