ആദംപൂർ: നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ച ഭീകരരെ അവരുടെ മണ്ണിൽ കയറി വേട്ടയാടി രാജ്യത്തിന് നേരെ ഇനി ആക്രമണം നടത്തിയാൽ മഹാവിനാശo പ്രധാനമന്ത്രി നരന്ദ്ര മോദി.’ഭാരത് മാതാ കീ ജയ്’ എന്നത് രാജ്യത്തെ ഓരോ സൈനികരുടെയും ശപഥമാണെന്ന് പ്രധാനമന്ത്രി നരന്ദ്ര മോദി.
പഞ്ചാബ് ആദംപൂരിലെ വ്യോമത്താവളത്തിൽ നടത്തിയ അപ്രതീക്ഷിത സന്ദർശനത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈനികർക്ക് രാജ്യത്തിന്റെ നന്ദിയും മോദി അറിയിച്ചു.നമ്മുടെ മിസൈലുകൾ ലക്ഷ്യസ്ഥലത്ത് പതിക്കുമ്ബോൾ ഭാരത് മാതാ കീ ജയ് കേൾക്കാം. ശതകോടി ഇന്ത്യക്കാരെ തലയുർത്തി നിർത്തിയ ഇതിഹാസ പോരാട്ടമാണ് സൈന്യം പാകിസ്ഥാനെതിരെ നടത്തിയത്. ഭരത് മാതാ കീ ജയ്’ എന്നത് രാജ്യത്തെ ഓരോ സൈനികരുടെയും ശപഥമാണ്.
ഈ മുദ്രാവാക്യം എല്ലായിടത്തും മുഴങ്ങിക്കേൾക്കും. ‘ഭരത് മാതാ കീ ജയ് ശത്രുവിനെ വിറപ്പിക്കുന്ന മുദ്രാവാക്യമാണ്. പതിറ്റാണ്ടുകൾ കഴിഞ്ഞാലും സൈനിക ചരിത്രത്തിൽ ഈ സേവനം സ്മരിക്കപ്പെടും.ഓപ്പറേഷൻ സിന്ദൂർ നീതി, നിയമം, സൈനികക്ഷമത എന്നിവയുടെ ത്രിവേണി സംഗമമാണ്.അധർമത്തിന് നേരെ പോരാടുന്നത് നമ്മുടെ നാടിന്റെ പാരമ്ബര്യമാണ്. രാജ്യത്തിന് നേരെ ഇനി ആക്രമണം നടത്തിയാൽ മഹാവിനാശമുണ്ടാകും’, മോദി വ്യക്തമാക്കി