Banner Ads

യുവതിയെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രതി അറസ്റ്റിൽ.

കോഴിക്കോട്: യുവതിയെ റോഡിൽ തടഞ്ഞുനിർത്തി ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ. കാരപ്പറമ്പ് സ്വദേശി ഷഹൻഷയെയാണ് (38) വെള്ളയിൽ പോലീസ് അറസ്റ്റ് ചെയ്തത്.

സെപ്റ്റംബർ ഏഴിന് പി.ടി. ഉഷ ജങ്ഷനിൽ വെച്ചാണ് നടക്കാവ് സ്വദേശിനിയായ യുവതിയെ പ്രതി ആക്രമിച്ചത്. യുവതിയുടെ നെറ്റിയിൽ ഇടിച്ചു പരിക്കേൽപ്പിക്കുകയും, പുറത്ത് കണ്ടാൽ ബ്ലേഡ് ഉപയോഗിച്ച് മുഖം വരയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു.

കഴിഞ്ഞ മാർച്ചിൽ ബീച്ച് ആശുപത്രി പരിസരത്ത് വെച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ മയക്കുമരുന്ന് ലഹരിയിൽ ആക്രമിച്ച കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ആളാണ് പ്രതി ഷഹൻഷ. വെള്ളയിൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ബൈജുനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.