കണ്ണൂർ : അന്വേഷണസംഘം എ ഡി എം നവീൻ ബാബുവിന്റെ മരണത്തില്‍ നവീന്റെ ഭാര്യാ മഞ്ജുഷയുടെ മൊഴി രേഖപ്പെടുത്തും. പത്തനംതിട്ടയിലെ നവീന്റെ വീട്ടില്‍ നാളെയോ മറ്റന്നാളോ അന്വേഷണസംഘം എത്തും. എസ് ഐ ടി പബ്ലിക് പ്രോസിക്യൂട്ടറുമായി ചർച്ച നടത്തി. എസ് ഐ ടി ചർച്ചയില്‍ പരിശോധിച്ചത് നിയമപരമായ കാര്യങ്ങളാണ്.
അതേസമയം നാളെയാണ് നവീൻ ബാബുവിന്റെ മരണത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്ത കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത്. വിധി പറയുക തലശ്ശേരി അഡീഷണല്‍ സെഷൻസ് കോടതിയാണ്.