ആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിനുള്ള ഒരുക്കങ്ങള്‍ ആലപ്പുഴയില്‍ അരങ്ങേറുന്നു. ഈ മാസം 15 മുതല്‍ 18 വരെ ആലപ്പുഴ നഗരത്തിലെ വിവിധ സ്‌കൂളുകളിലാണ് ശാസ്ത്രമേള.15ന് വൈകിട്ട് നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിർവഹിക്കും. 180 ഇനങ്ങളിലാണ് മത്സരം. അയ്യായിരത്തോളം കുട്ടികള്‍ പങ്കെടുക്കും. ഇതോടനുബന്ധിച്ച് ശാസ്ത്രസംവാദം, വൊക്കേഷണല്‍ എക്‌സ്പോ, കരിയര്‍ സെമിനാര്‍, കരിയര്‍ എക്‌സ്പോ കല- സാംസ്‌കാരിക പരിപാടികള്‍ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
കലാപരിപാടികള്‍, സാംസ്‌കാരിക പരിപാടികള്‍, നാടന്‍പാട്ട്, വരയരങ്ങ്, ശാസ്ത്രമേഖലയിലെ പ്രമുഖരുമായുള്ള സംവാദം തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. 15നു രാവിലെ ഒന്‍പതിന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ബാബു പതാക ഉയര്‍ത്തും. 10ന് പ്രധാനവേദിയായ സെന്റ് ജോസഫ്‌സ് സ്‌കൂളില്‍ രജിസ്‌ട്രേഷന്‍ തുടങ്ങും. മത്സരങ്ങളുടെ മൂല്യനിര്‍ണയത്തിനുശേഷം പൊതുജനങ്ങള്‍ക്ക് കാണാം. കരിയര്‍ എക്‌സ്പോയ്‌ക്ക് 10 സ്റ്റാളുകളുo വൊക്കേഷണല്‍ എക്‌സ്പോയ്‌ക്ക് 95 സ്റ്റാളുകളുമുണ്ട്.
ലജ്‌നത്ത് സ്‌കൂളിലാണ് ഭക്ഷണശാല.കൂടാതെ വേദികള്‍: ശാസ്ത്രമേള- ലിയോ തേട്ടീന്ത് സ്‌കൂള്‍, ഗണിതശാസ്ത്രമേള- ലജ്‌നത്തുല്‍ മുഹമ്മദീയ എച്ച്‌എസ്‌എസ്, സാമൂഹികശാസ്ത്രമേള- സെന്റ് ജോസഫ്‌സ് സ്‌കൂള്‍, ഐടി മേള- സെന്റ് ജോസഫ്‌സ് സ്‌കൂള്‍, പ്രവൃത്തിപരിചയമേള- എസ്ഡിവി ബോയ്‌സ് സ്‌കൂള്‍, ഗേള്‍സ് സ്‌കൂള്‍, വൊക്കേഷണല്‍ എക്‌സ്പോ- ലിയോ തേര്‍ട്ടീന്ത് സ്‌കൂള്‍, കരിയര്‍ സെമിനാര്‍- ലിയോ തേര്‍ട്ടീന്ത് സ്‌കൂള്‍, കരിയര്‍ എക്‌സിബിഷന്‍- ലിയോ തേര്‍ട്ടീന്ത് സ്‌കൂള്‍. കലാപരിപാടികള്‍- ലിയോ തേര്‍ട്ടീന്ത് സ്‌കൂള്‍.