Banner Ads

സംസ്ഥാനം പോളിങ് ചൂടിലേക്ക്; നാമനിർദേശ പത്രികാ സമർപ്പണത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം : സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് (നവംബർ 14) മുതൽ. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറത്തിറക്കും. രാവിലെ 11 മണി മുതൽ പത്രികകൾ സ്വീകരിച്ചു തുടങ്ങും.

ഈ മാസം ഇരുപത്തിയൊന്ന് വരെയാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം. നവംബർ ഇരുപത്തിരണ്ടിന് സൂക്ഷ്മ പരിശോധന നടക്കും. നവംബർ 24 വരെ സ്ഥാനാർത്ഥികൾക്ക് പത്രിക പിൻവലിക്കാം. സ്ഥാനാർത്ഥിക്ക് നേരിട്ടോ അല്ലെങ്കിൽ നിർദേശകൻ വഴിയോ പത്രിക സമർപ്പിക്കാവുന്നതാണ്.