Banner Ads

കടൽ പിന്നോട്ട്; കോഴിക്കോട് സൗത്ത് ബീച്ചിൽ അസാധാരണ പ്രതിഭാസം

കോഴിക്കോട് : കോഴിക്കോട് സൗത്ത് ബീച്ച് ഭാഗത്ത് അസാധാരണമാംവിധം കടൽ ഉൾവലിഞ്ഞു. ഏകദേശം 200 മീറ്ററിലധികം ദൂരത്തേക്ക് കടൽ പിൻവാങ്ങിയത് സന്ദർശകരെ പരിഭ്രാന്തരാക്കിയെങ്കിലും തിരകളില്ലാതെ നിശ്ചലമായ കടൽ കാണാൻ നിരവധി പേർ എത്തി. ബുധനാഴ്ച രാത്രിയോടെയാണ് ഈ പ്രതിഭാസം പ്രദേശവാസികളെ ആശങ്കയിലാക്കി വലിയ തോതിൽ ആരംഭിച്ചത്.

ബുധനാഴ്ച വൈകുന്നേരം മുതൽ കടൽ ഉൾവലിയാൻ തുടങ്ങിയിരുന്നതായി മത്സ്യത്തൊഴിലാളികൾ പറയുന്നു. കടൽ ഉൾവലിഞ്ഞ ഭാഗത്ത് ചെളിക്കെട്ട് രൂപപ്പെട്ടു. കടലിൽ പ്രത്യേക മുന്നറിയിപ്പുകൾ ഒന്നും നിലവിലില്ല. ഇത് സ്വാഭാവിക പ്രതിഭാസമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ഇന്ന് പുലർച്ചയോടെ ഉൾവലിഞ്ഞ ചില ഭാഗങ്ങളിൽ തിരയടിച്ച് തുടങ്ങിയിട്ടുണ്ട്. തിരയടിക്കുന്ന സമയത്തിലും വലിയ വ്യത്യാസം അനുഭവപ്പെടുന്നുണ്ട്. രണ്ട് മാസം മുൻപും കോഴിക്കോട് തീരത്ത് ചെറിയ തോതിൽ സമാനമായ പ്രതിഭാസം റിപ്പോർട്ട് ചെയ്തിരുന്നു. രാത്രി വൈകി പോലീസ് സ്ഥലത്തെത്തി തീരത്തുണ്ടായിരുന്ന ആളുകളെ മാറ്റിയിരുന്നു.