Banner Ads

കൊച്ചിയിൽ ഇന്നലെ വൈകീട്ട് കാണാതായ സ്കൂൾ വിദ്യാർഥിനിയെ ;ആറര മണിക്കൂറിന് ശേഷം പൊലീസ് കണ്ടെത്തി

കൊച്ചി: കാണാതായ സ്കൂൾ വിദ്യാർഥിനിയെ ആറര മണിക്കൂറിന് ശേഷം പൊലീസ് കണ്ടെത്തി.കൊച്ചി പച്ചാളത്ത് നിന്നും ആശങ്ക പരത്തിയ മണിക്കൂറുകൾക്ക് ശേഷം വല്ലാർപാടത്ത് നിന്നും അർധരാത്രിയോടെയാണ് കുട്ടിയെ കണ്ടെത്തിയത്. എളമക്കരയിലെ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയെയാണ് വൈകുന്നേരം അഞ്ച് മണിയോടെ കാണാതായത്.സെൻട്രൽ എ.സി.പി ജയകുമാറിന്റെ നേതൃത്വത്തിൽ നഗരത്തിലെ മുഴുവൻ പൊലീസും തെരച്ചിലിനിറങ്ങിയിരുന്നു. വിദ്യാർഥിനിയുടെ കയ്യിൽ നിന്നും മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും രക്ഷിതാക്കളോട് സ്കൂളിലേക്ക് വരാൻ അധ്യാപകൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഇതിൽ വിഷമിച്ചാണ് കുട്ടി വീട്ടിലേക്ക് വരാതെ മാറി നിന്നത്.അഞ്ച് മണിയോടെ സൈക്കിളുമായി പാച്ചാളം വഴി പോകുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.കുട്ടിയുടെ അമ്മയുമായി സെൻട്രൽ എ.സി.പിയും സംഘവും നഗരം മുഴുവൻ തെരച്ചിൽ നടത്തി. ഒടുവിൽ വല്ലാർപാടം കാളമുക്കിന് സമീപത്തു നിന്നും കുട്ടിയെ കണ്ടെത്തുകയായിരുന്നു. നാട്ടുകാരനായ ജോർജിന് സംശയം തോന്നിയതിനെ തുടർന്ന് കുട്ടിയോട്സംസാരിച്ചപ്പോഴാണ് കാണാതായ വിദ്യാർഥിനിയാണെന്ന് വ്യക്തമായത്.കുട്ടിയെ കാണാതായെന്ന് അറിഞ്ഞത് മുതൽ കൊച്ചി നഗരത്തിലെ മുഴുവൻ പൊലീസും തെരച്ചിലിലായിരുന്നു. ആശങ്ക നിറഞ്ഞ ആറര മണിക്കൂറുകൾക്കൊടുവിൽ അർധരാത്രിയോടെ കുട്ടിയെ കണ്ടെത്തിയപ്പോഴാണ് പൊലീസിനും നാട്ടുകാർക്കും ആശ്വാസമായത്

Leave a Reply

Your email address will not be published. Required fields are marked *