Banner Ads

മുക്കുപണ്ടം തിരിച്ചറിഞ്ഞു, തട്ടിപ്പ് പൊളിഞ്ഞു; യുവാവ് അറസ്റ്റിൽ

കോഴിക്കോട് : മുക്കുപണ്ടം പണയം വെക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവിനെ കസബ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ചാത്തമംഗലം പൂമംഗലത്ത് വീട്ടിൽ ധനേഷ് (48) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം കല്ലായി റോഡിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിലാണ് ധനേഷ് എത്തിയത്. 11.3 ഗ്രാം തൂക്കമുള്ള വള പണയം വെച്ച് ഇയാൾ 90,000 രൂപ കൈപ്പറ്റിയിരുന്നു.

എന്നാൽ സംശയം തോന്നിയ സ്ഥാപനത്തിലെ ജീവനക്കാരൻ ഉടൻ തന്നെ ആഭരണം പരിശോധിച്ചപ്പോൾ അത് മുക്കുപണ്ടമാണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് ജീവനക്കാർ ധനേഷിനെ തടഞ്ഞു വെച്ച് പോലീസിന് കൈമാറി. അറസ്റ്റ് ചെയ്ത ധനേഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.