
കാസർകോഡ് :റോഡ് ടാർ ചെയ്യാൻ കൊണ്ടുവന്ന റോളറിന് നിയന്ത്രണം നഷ്ടമായി കിണറ്റിൽ വീണു നിയന്ത്രണം നഷ്ടമായി ചെന്ന് വീണത് മറാഡിന് സൈഡിലെ കിണറ്റിലാണ്. കാസർകോട് ജില്ലയിലെ മാലോത്താണ് സംഭവം നടന്നത്. മാലോം ചുള്ളിയിൽ റോഡ് ടാർ ചെയ്യാൻ എത്തിച്ച റോളർ നിയന്ത്രണം തെറ്റി അപകടത്തിൽ പെട്ടത്.
ശനിയാഴ്ച വൈകുന്നേരം ആയിരുന്നു സംഭവം നടന്നത്. ചുള്ളിവി. കോളനി റോഡ് പണി പുരോഗമിക്കുന്നതിനിടെയാണ് അപകടം നടന്നത്. അഷ്റഫ് എന്നയാളുടെ കിണറിലേക്കാണ് റോളർ നിയന്ത്രണം വിട്ട് മറിഞ്ഞത്. റോളർ ഓടിച്ചിരുന്നയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് മാലോത്തു നിന്നും ക്രൈയിനെത്തിയാണ് റോളർ കിണറിന് വെളിയിലെത്തിച്ചത്.