ബംഗളൂരു: ബംഗളൂരുവിലെ ഐ.ടി സ്ഥാപനത്തിൽ ജോലി ചെയ്യുന്ന 22കാരിയായ യുവതിയാണ് പരാതിക്കാരി. തുടർന്ന് അയാൾ പരാതിക്കാരിയുടെ വീട് ആവർത്തിച്ച് സന്ദർശിച്ചതായും ഇതിനിടയിൽ വീട്ടിൽ കടന്ന് യുവതിയെ കടന്നുപിടിക്കാൻ ശ്രമിക്കുകയുമായിരുന്നു. പൊലീസ് വെരിഫിക്കേഷന്റെ ഭാഗമായി യുവതിയുടെ വീട് സന്ദർശിച്ച ബയതരായണപുര സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ കിരണിനെതിരെയാണ് നടപടി സ്വീകരിച്ചത്.
കിരൺ യുവതിയുടെ വീട് സന്ദർശിച്ചപ്പോൾ അവരുടെ സഹോദരൻ ഒരു കൊലപാതക കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും സഹോദരന്റെ ക്രിമിനൽ റെക്കോഡ് കാരണം അവരുടെ പാസ്പോർട്ട് സഹോദരൻ ഒരു കൊലപാതക കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും സഹോദരന്റെ ക്രിമിനൽ റെക്കോഡ് കാരണം അവരുടെ പാസ്പോർട്ട് നിരസിക്കപ്പെടുമെന്നും അറിയിച്ചു.യുവതി ദിവസങ്ങൾക്ക് മുമ്ബ് ഡെപ്യൂട്ടി പോലീസ് കമീഷണർ (വെസ്റ്റ്) എസ്. ഗിരീഷിന് നൽകിയ പരാതിയെ തുടർന്നാണ് നടപടിയെടുത്തത്.പ്രാഥമിക അന്വേഷണത്തിൽ കിരണിന്റെ ഭാഗത്തുനിന്ന് മോശം പെരുമാറ്റം ഉണ്ടായതായി പൊലീസ് അറിയിച്ചു.സന്ദർശന വേളയിൽ കിരൺ, വീട്ടിൽ തനിച്ചാണെന്ന് കരുതി യുവതിയെ ആലിംഗനം ചെയ്യാൻ ശ്രമിച്ചതായി പൊലീസ് നൽകുന്ന റിപ്പോർട്ട്