Banner Ads

സംവിധായകൻ രഞ്ജിത്തിനെതിരെ കുരുക്ക് മുറുകുന്നു; ലൈംഗികാതിക്രമ കേസിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും

കൊച്ചി : സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അനുമതി ലഭിച്ച സാഹചര്യത്തിലാണ് നടപടി.

ഇന്ന് ഓൺലൈൻ വഴിയായിരിക്കും കുറ്റപത്രം അപ്‌ലോഡ് ചെയ്യുക. രഞ്ജിത്ത് കുറ്റക്കാരനാണെന്നും ഇയാൾക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കൊച്ചി ഡിസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.

കൊച്ചിയിലെ സിനിമ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ച് രഞ്ജിത്ത് അശ്ലീലമായി പെരുമാറുകയും ലൈംഗികാതിക്രമത്തിന് മുതിരുകയും ചെയ്തു എന്ന നടിയുടെ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ നേരത്തെ അറസ്റ്റിലായി റിമാൻഡിലായ രഞ്ജിത്തിന് പിന്നീട് കോടതി ജാമ്യം അനുവദിച്ചിരുന്നു.