Banner Ads

ഗോപൻ സ്വാമിക്ക് പുതിയ സമാധിത്തറ ഒരുക്കി കുടുംബം ; സമാധിത്തറ തീർഥാടന കേന്ദ്രമാക്കി മാറ്റുമെന്ന് ഗോപന്റെ മകൻ

തിരുവനന്തപുരം :ഗോപൻ സ്വാമിയുടെ മൃതദേഹം പോസ്റ്റേറ്റ്മാർട്ടം പൂർത്തിയാക്കിയ ശേഷം നാമജപ ഘോഷയാത്രയോടെ ആറാലുംമൂട്ടിലെ വീട്ടിലെത്തിച്ച് ഇന്ന് വൈകുന്നേരം നാലിന് സംസ്കരിക്കും.നേരത്തേ പോലീസ് പൊളിച്ചുനീക്കിയ സമാധിത്തറക്ക് സമീപമാണ് പുതിയ സമാധിത്തറ ഉണ്ടാക്കിയത്.

ഇന്നലെ രാവിലെയാണ് കല്ലറയുടെ സ്ലാബ് മാറ്റി ഗോപൻ സ്വാമിയുടെ മൃതദേഹം പുറത്തെടുത്തത്. ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം.എന്തിരുന്നാലും ഗോപൻ സ്വാമിയുടേത് സ്വാഭാവികമരണമാണെന്ന് പോസ്റ്റ്മാർട്ടത്തിൽ വ്യക്തമായെങ്കിലും രാസപരിശോധനാ ഫലം പുറത്തുവന്നാൽ മാത്രമേ ദുരൂഹത ഒഴിയുകയുള്ളൂ. വിവിധ മഠങ്ങളിൽ നിന്നുള്ള സന്യാസിമാർ ഇന്ന് സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകും.

സമാധി കേസിൽ താൻ നടത്തിയ മുസ്ലിം വിരുദ്ധ പരാമർശത്തിൽ മാപ്പ് പറഞ്ഞ് ഗോപൻ സ്വാമിയുടെ മകൻ സനന്ദൻ രംഗത്തെത്തിയിരുന്നു. പരാതിക്ക് പിന്നിൽ മുസ്ലിം തീവ്രവാദികൾ എന്ന് വല്ലതും പറഞ്ഞിട്ടുണ്ടെങ്കിൽ മാപ്പ് പറയുന്നുവെന്നും അപ്പോഴത്തെ ഒരു മനഃസ്ഥിതിയിൽ പറഞ്ഞതാണെന്നും സനന്ദൻ വിശദീകരണം നൽകി.

Leave a Reply

Your email address will not be published. Required fields are marked *