തിരുവനന്തപുരം: പിണറായി വിജയൻ ആഭ്യന്തരമന്ത്രിയായിരിക്കുമ്പോൾ പൊലീസ് സ്‌റ്റേഷനിൽ എത്തുന്നവർക്ക് കക്കൂസിലെ വെള്ളമാണോ കുടിക്കാൻ കൊടുക്കുന്നതെന്നും സതീശൻ ചോദിച്ചു. നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകാനെത്തിയത്. അവിടെയും ദലിത് യുവതിയെ അപമാനിച്ചു.
ഇതാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് കിട്ടുന്ന നീതി. പാർട്ടിക്കാർക്കെണങ്കിലും എല്ലാ നിയമവും ലംഘിക്കുമെന്നും സതീശൻ പറഞ്ഞു.ഇല്ലാത്ത കേസിന്റെ പേരിൽ പേരൂർക്കട പൊലീസ് സ്റ്റേഷിനൽ വച്ച് ദലിത് യുവതി പീഡനത്തിന് ഇരയായ സംഭവം പൊലീസ് ഭരണത്തിന്റെ നേർസാക്ഷ്യമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അറിയിച്ചത്.സർക്കാർ ഇല്ലായ്മയാണ് ഈ സർക്കാരിന്റെ മുഖമുദ്രയെന്നും സതീശൻ പറഞ്ഞു. പേരൂർക്കടസ്റ്റേഷനിൽ വച്ച് 20 മണിക്കൂർ നേരമാണ് ബിന്ദുവിനെ പൊലീസ് മാനസികമായി പീഡിപ്പിച്ചത്.
പരാതിക്കാർ പരാതി പിൻവലിച്ചിട്ടും ദലിത് യുവതിക്കെതിരെ പൊലീസ് എഫ്‌ഐആർ ഇട്ടെന്നും നീതി തേടി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയപ്പോൾ അവിടെയും അവർ അപമാനിതയായെന്ന് പൊലീസ് പറഞ്ഞു.പെൺമക്കളെ പോലും അധിക്ഷേപിച്ചു. സർക്കാരിന് തന്നെ ഇത് നാണക്കേടാണെന്നും വലിയ നീതി നിഷേധമാണ് നടന്നതെന്നും അദ്ദേഹം പ്രതികരിച്ചു. വിഷയത്തിൽ കോൺഗ്രസിന്റെ പൂർണ പിന്തുണ ബിന്ദുവിന് ഉണ്ടാകുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
പൊലീസുകാർക്കെതിരെ സസ്‌പെൻഷൻ മാത്രം പോരാ. അന്വേഷിച്ച് ഉചിതമായ നടപടി സ്വീകരിക്കണം. ബിന്ദുവിന് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും കുട്ടികളുടെ വിദ്യാഭ്യാസത്തിന് സാഹചര്യമൊരുക്കണം സണ്ണി ജോസഫ് പറഞ്ഞു.മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല.
സംഭവത്തിൽ ആരോപണവിധേയരായ ഉദ്യോഗസ്ഥൻമാരെ മാറ്റി നിർത്തി അന്വേഷണം വേണം. മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടും പരിഹാരമുണ്ടാകാത്തത് പ്രതിഷേധാർഹമാണെന്നും ബിന്ദുവിന്റെ വേദയന്‌ക്കൊപ്പമാണ് കോൺഗ്രസെന്നും സണ്ണി ജോസഫ് പറഞ്ഞു.