തൃശൂർ:പൂരാവേശത്തിൽ അലതല്ലി തൃശ്ശിവപേരൂർ കൊമ്ബൻ എറണാകുളം ശിവകുമാർ നെയ്മലക്കാവ് അമ്മയുടെ തിടമ്ബേറ്റി തെക്കേഗോപുര നട തുറന്നു വിളംബരം നടത്തി.നാളെയാണ് പ്രസിദ്ധമായ തൃശൂർ പൂരം വർഷങ്ങളോളം തെക്കേ ഗോപുര നട തുറന്ന് പൂര വിളംബരം നടത്തിയിരുന്നത് തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രനായിരുന്നു.
ഏഴു വർഷം മുമ്ബാണ് ഇതിൽ മാറ്റം വന്നത്.നിലവിൽ എറണാകുളം ശിവകുമാറാണ് തെക്കേ ഗോപുര നട തുറന്ന് പൂര വിളംബരം നടത്തുന്നത്. കൊച്ചിൻ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള ആനയാണ് എറണാകുളം ശിവകുമാർ തുടർച്ചയായ അഞ്ചാം തവണയാണ് ശിവകുമാർ പൂരത്തിന് വിളമ്ബരമേകുന്നത്. നെയ്തലക്കാവ് ഭഗവതിയുടെ തിടമ്ബേറ്റിയിരുന്ന രാമചന്ദ്രൻ ഇക്കുറി ചെമ്ബൂക്കാവ് കാർത്ത്യായനി ക്ഷേത്രത്തിന് വേണ്ടിയാണ് കോലമേന്തുക. തൃശൂർ പൂരത്തിലെ പ്രധാന ഘടകക്ഷേത്രമാണ് ചെമ്ബൂക്കാവ്.