കോട്ടയം: കോട്ടയം പാറക്കല്‍ക്കടവില്‍ മീന്‍പിടിക്കാന്‍ പോയ വള്ളം മറിഞ്ഞ് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കൊല്ലാട് സ്വദേശികളായ അരുണ്‍ സാം, ജോബി എന്നിവരാണ് മരിച്ചത്. മീന്‍ പിടിക്കാനായി പോയ മൂന്ന് പേര്‍ സഞ്ചരിച്ച വള്ളമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നിന്നും കൊല്ലാട് സ്വദേശിയായ ജോഷിയെ നാട്ടുകാര്‍ രക്ഷിച്ചു.
ഇന്ന് ഉച്ചയ്ക്ക് പാടശേഖരത്തില്‍ വല വീശുന്നതിനിടെ ശക്തമായ കാറ്റില്‍ വള്ളം മറിയുകയായിരുന്നു. മരിച്ച അരുണ്‍സാമിനും ജോബിക്കും നീന്തല്‍ അറിയില്ലായിരുന്നു എന്നാണ് പ്രാഥമിക വിവരം. രക്ഷപ്പെട്ട ജോഷി വള്ളത്തില്‍ പിടിച്ച് കിടക്കുകയായിരുന്നു. വയലില്‍ ചൂണ്ടയിട്ടുകൊണ്ടിരുന്ന പ്രദേശവാസികളാണ് മൂവരുടെയും ശബ്ദം കേട്ട് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
എന്നാല്‍ അരുണ്‍സാമിനെയും ജോബിയെയും ജീവനോടെ രക്ഷിക്കാനായില്ല. മരിച്ച ജോബിയുടെ സഹോദരനാണ് രക്ഷപ്പെട്ട ജോഷി.അതേ സമയം തിരുവനന്തപുരം വിഴിഞ്ഞത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. പഴയതുറ പുരയിടം പുല്ലുവിളയില്‍ തദയൂസ് ആണ് മരിച്ചത്. മത്സ്യബന്ധനത്തിന് പോയ അഞ്ചംഗസംഘം സഞ്ചരിച്ച വള്ളമാണ് മറിഞ്ഞത്. അപകടത്തില്‍ ഒരാളെ കാണാതായി. മൂന്ന് പേര്‍ നീന്തി രക്ഷപ്പെ