Banner Ads

മദ്യപിക്കാൻ പണം നൽകിയില്ല ; കൈയിൽ കിട്ടിയ കമ്പിവടികൊണ്ട് അമ്മയെ ആക്രമിച്ചു മകൻ അറസ്റ്റിൽ

പാലക്കാട്: മദ്യപിക്കാൻ പണം നൽകിയില്ല കൈയിൽ കിട്ടിയ കമ്പിവടികൊണ്ട് അമ്മയെ ആക്രമിച്ചു മകൻ അറസ്റ്റിൽ. കന്നിമാരി സ്വദേശി ജയപ്രകാശിനെയാണ്(48) പൊലീസ് അറസ്റ്റ് ചെയ്തത്. ജയപ്രകാശിന്റെ ആക്രമണത്തിൽ രണ്ട് കൈകൾക്കും തലയ്ക്കും ഗുരുതരമായി അമ്മയ്ക്ക് പരിക്കേറ്റു. അമ്മ കമലാക്ഷിയെ(72) തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കേസെടുത്ത പൊലീസ് മകനെ അറസ്റ്റ് ചെയ്തു.