
പാലക്കാട്: ഇന്ന് രാവിലെ 7:45 ഓടെ ഭീമനാട് വെച്ച് നടക്കുന്നതിനിടെ കുഴഞ്ഞു വീണാണ് മരണം സംഭവിച്ചത്. മൃതദേഹം മണ്ണാർക്കാട് താലൂക് ആശുപത്രിയിലേക്ക് മാറ്റി. മൂവാറ്റുപുഴ സ്വദേശിയായ ഇദ്ദേഹം അലനല്ലൂരിലാണ് താമസിച്ചിരുന്നത്. പാലക്കാട് അലനല്ലൂർ കരുണ ആശുപത്രിയിലെ ഡോക്ടർ സജീവനാണ് മരിച്ചത്. പതിവായി രാവിലെ നടക്കാനിറങ്ങാറുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.