
തിരുവനന്തപുരം : വാഹന ഉടമകള്‍ക്ക് ആശ്വാസം ഒരുക്കി ഇൻഷൂറൻസ് മേഖലയില്‍ പരിഷ്കാരങ്ങള്‍ വരുത്തി കേന്ദ്രസർക്കാർ. കേന്ദ്രത്തിന്റെ ആലോചന മേഖലയിലെ ഉയർന്ന കമ്മീഷൻ നിയന്ത്രിക്കാനാണ്. ഇത് നടപ്പിലാകുന്നതോടുകുടി വാഹന ഇൻഷൂറൻസ് തുക കുറയും. നിർണായക നീക്കത്തിന് ഒരുങ്ങുന്നത് ഇൻഷൂറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയാണ്.
ഇൻഷൂറൻസ് കമ്പനികൾ നിലവില്‍ സേവന ദാതാക്കള്‍ക്ക് വലിയ തുകയാണ് കമ്മീഷനായി നല്‍കുന്നത്. ഈ കമ്മീഷൻ നല്‍കുന്നത് ഉയർന്ന പ്രീമിയം തുകയില്‍ നിന്നാണ്. കമ്മീഷൻ ഉയരുന്നത് പ്രീമിയം വർദ്ധിക്കാനും കാരണം ആകുന്നുണ്ട്. ഇതേ തുടർന്നാണ് കമ്മീഷൻ തുക കുറയ്ക്കാനായി ആർഡിഎഐ തീരുമാനിച്ചത്.
കമ്മീഷനായി ഇൻഷൂറൻസ് കമ്പനികൾ നല്‍കുന്നത് ഓണ്‍ ഡാമേജ് പരിരക്ഷയ്ക്ക് 57 ശതമാനംവരെയാണ്. എന്നാല്‍ ഇനി ഇത്രയും തുക നല്‍കേണ്ടെന്നാണ് തീരുമാനം. ഇതിന് നിയന്ത്രണം ഏർപ്പെടുത്തുന്നത് ഓണ്‍ലൈൻ സംവിധാനം വഴിയാണ്. പുതിയ ഓണ്‍ലൈൻ പോർട്ടലിന് പേര് നല്‍കിയിരിക്കുന്നത് ബീമ സുഗം എന്നാണ്.
ഈ പോർട്ടല്‍ അടുത്ത വർഷം ഏപ്രിലില്‍ ആണ് നിലവില്‍ വരുന്നത്. ഈ പോർട്ടല്‍ നിലവില്‍ വരുന്നതോടുകുടി കമ്മീഷൻ ഏജന്റുമാർ ഇല്ലാതെ വാഹന ഉടമകള്‍ക്ക് നേരിട്ട് പോളിസി എടുക്കാൻ കഴിയും. വാഹന ഡീലർമാരുടെ ഇടപെടലിനും ഇതോടെ നിയന്ത്രണം വരും.