തിരുവനന്തപുരം: കർണാടക പാണ്ഡ്യപുര സ്വദേശിയാണ് അല്‍ത്താഫ്. TG434222 നമ്ബറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 25 കോടിയുടെ സമ്മാനം ലഭിച്ചത്.കഴിഞ്ഞ വർഷവും തിരുവോണം ബമ്ബർ അടിച്ചത് അയല്‍സംസ്ഥാനത്തായിരുന്നു. പാലക്കാട് നിന്നെടുത്ത ടിക്കറ്റിനായിരുന്നു സമ്മാനം. തമിഴ്നാട് സ്വദേശികളായ പാണ്ഡ്യരാജ്, നടരാജൻ, കുപ്പുസ്വാമി, രംഗസ്വാമി എന്നിവർക്കാണ് 25 കോടി അടിച്ചത്.മെക്കാനിക്കായ അല്‍ത്താഫ് 15 വർഷമായി ലോട്ടറിയെടുക്കുന്നയാളാണ്. മക്കളുടെ വിവാഹം നടത്തണം, സ്വന്തമായി വീട് പണിയണം എന്നാണ് അല്‍ത്താഫിന്റെ ആഗ്രഹം.വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ എന്‍.ജി.ആര്‍ ലോട്ടറീസില്‍ നിന്നായിരുന്നു അല്‍ത്താഫ് ലോട്ടറി എടുത്തത്.