കൊച്ചി: തമ്മനം കുത്താപ്പാടി ക്ഷേത്ര കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. കറുകപ്പിള്ളി സ്വദേശി ഫാസിൽ (13) ലാണ് മുങ്ങി മരിച്ചത്. കൂട്ടുകാർക്കൊപ്പം കുളിക്കാൻ എത്തിയതായിരുന്നു ഫാസിൽ. കുളിക്കുന്നതിനിടെ മുങ്ങിപ്പോവുകയായിരുന്നു.
ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പു തന്നെ ജീവൻ നഷ്ടപ്പെട്ടിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.