ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം തുടരുന്നു, ആക്രമണത്തില്‍ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കാണ് വെടിയേറ്റത്.ഇരുവരും ഉത്തർപ്രദേശിലെ സഹാറൻപൂർ സ്വദേശികളാണ്.സോഫിയാൻ (25), ഉസ്മാൻ മാലിക് (25) എന്നിവർക്കാണ് ഭീകരരുടെ വെടിയേറ്റത്.
ബുദ്ഗാമിലാണ് സംഭവം. പരിക്കേറ്റ തൊഴിലാളികളെ ശ്രീനഗറിലെ ജെവിസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
സോഫിയാനും ഉസ്മാനും ജലശക്തി വകുപ്പില്‍ ദിവസ വേതനക്കാരായി ജോലി ചെയ്യുകയാണ്. അതേസമയം വിവരമറിഞ്ഞ് സുരക്ഷാസേന സ്ഥലത്തെത്തി ഭീകരർക്കായി തിരച്ചില്‍ ആരംഭിച്ചു.കഴിഞ്ഞ 12 ദിവസത്തിനിടെ സെൻട്രല്‍ കശ്മീരില്‍ പ്രദേശവാസികള്‍ അല്ലാത്തവർക്ക് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. ഗന്ദർബാല്‍ ജില്ലയിലെ സോനാമാർഗ് മേഖലയിലെ നിർമാണ സൈറ്റില്‍ ഭീകരർ നടത്തിയ വെടിവയ്പില്‍ ഒരു ഡോക്ടറും ആറ് കുടിയേറ്റ തൊഴിലാളികളും കൊല്ലപ്പെട്ടിരുന്നു