
കൊല്ലം : കടയ്ക്കലിൽ ഏഴു വയസ്സുകാരിയെ മിഠായി നൽകി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് പോലീസ് പിടിയിൽ. കടയ്ക്കൽ കോവൂർ സ്വദേശി സച്ചു (21) ആണ് അറസ്റ്റിലായത്. രണ്ടാമത്തെ പ്രതിക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
കുട്ടിയ്ക്ക് മിഠായിയും മറ്റും വാങ്ങി നൽകി പ്രതിയുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് പീഡനം നടത്തിയിരുന്നത്. ഒരു വർഷത്തോളം കുട്ടി പീഡനത്തിന് ഇരയായതായി പൊലീസ് പറയുന്നു. പീഡനം നേരിൽ കണ്ട കുട്ടിയുടെ ബന്ധുവാണ് ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരമറിയിച്ചത്.
ചൈൽഡ് ലൈൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കടയ്ക്കൽ പോലീസ് പിടികൂടുകയായിരുന്നു. അറസ്റ്റിലായ സച്ചുവിനെ കോടതിയിൽ ഹാജരാക്കും. ഒളിവിലുള്ള രണ്ടാമത്തെ പ്രതിയെ ഉടൻ പിടികൂടുമെന്ന് കടയ്ക്കൽ പോലീസ് അറിയിച്ചു.