Banner Ads

ടെമ്പോ ഡ്രൈവറെ ക്ഷേത്ര മൈതാനത്ത്; മരിച്ച നിലയിൽ കണ്ടെത്തി

പുൽപ്പള്ളി : പുൽപ്പള്ളി സീതാദേവി ക്ഷേത്ര മൈതാനത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. പുൽപ്പള്ളി ചെറ്റപ്പാലം സ്വദേശിയും ടൗണിലെ ടെമ്പോ ഡ്രൈവറുമായ അച്ചൻകാടൻ ജയഭദ്രൻ (52) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് ക്ഷേത്ര മൈതാനത്ത് മൃതദേഹം കണ്ടെത്തിയത്.

പോലീസെത്തി പ്രാഥമിക നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി സുൽത്താൻ ബത്തേരി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പ്രാഥമിക അന്വേഷണത്തിൽ ജയഭദ്രന്റേത് ആത്മഹത്യയാണെന്നാണ് പോലീസിന് ലഭിക്കുന്ന സൂചന. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.