
ലഖ്‌നൗ : റൺവേയിലൂടെ ഓടിത്തുടങ്ങിയ ഇൻഡിഗോ വിമാനം പറന്നുയരാനാകാതെ അടിയന്തര ബ്രേക്ക് ഉപയോഗിച്ച് നിർത്തി. ലഖ്‌നൗവിലെ ചൗധരി ചരൺ സിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ന് രാവിലെ 10.30-ഓടെയാണ് സംഭവം. എം.പി. ഡിംപിൾ യാദവ് അടക്കം 151 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
വിശദാംശങ്ങള്‍ മനസിലാക്കുന്നതിനായി സാങ്കേതിക പരിശോധനകള്‍ നടത്തി വരികയാണ്.ഇന്‍ഡിഗോ 6E-2111 റണ്‍വേയിലൂടെ പോകുമ്പോള്‍ പറക്കാനുള്ള ത്രസ്റ്റ് ലഭിക്കുന്നില്ലെന്ന് മനസിലായതോടെയാണ് പൈലറ്റ് എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിച്ച് വിമാനം നിര്‍ത്തിയത്.