
ആഗ്ര: സ്‌കൂള്‍ ബാഗ് എടുക്കാന്‍ മറന്നതിനാണ് കുട്ടിയെ ടീച്ചര്‍ ക്രൂരമായി മർദ്ദനം,
ഉത്തര്‍ പ്രദേശിലെ അലിഗഡില്‍ ഏഴ് വയസുകാരന് ടീച്ചറിന്റെ ക്രൂരമര്‍ദ്ദനം.കുട്ടിയുടെ പിതാവായ ദിലീപ് സ്ഥലത്തില്ലാതിരുന്നതുകൊണ്ടും കുട്ടിയുടെ അമ്മയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നതുകൊണ്ടും മുത്തച്ഛനാണ് കുട്ടിയെ സ്‌കൂളിലാക്കിയത്. കുട്ടി സ്‌കൂള്‍ ബാഗ് വീട്ടില്‍ മറന്നുവെച്ചാണ് പോയത്. ബാഗ് എടുത്തില്ലെന്ന് പറഞ്ഞ് സ്‌കൂളിലെത്തിയ കുട്ടിയെ ടീച്ചര്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.അലിഗഡ് സ്വദേശി ദിലീപ് കുമാറിന്റെ മകന്‍ ജെയിംസിനാണ് ടീച്ചറിന്റെ മര്‍ദ്ദനമേറ്റത്. യുകെജി വിദ്യാര്‍ത്ഥിയാണ് കുട്ടി.കുട്ടിയെ മാനസികമായും ശാരീരികമായും മർദിക്കുകയായിരുന്നു വസ്ത്രങ്ങളും ഷൂസും അടക്കം അഴിച്ചുമാറ്റിയാണ് ടീച്ചര്‍ മര്‍ദ്ദിച്ചതെന്നും തുടര്‍ന്ന് കുട്ടിയെ ഷോക്കേല്‍പ്പിക്കുകയും ചെയതെന്നും’ കുട്ടിയുടെ പിതാവ് പറഞ്ഞു.
കുട്ടി സ്‌കൂളില്‍ നിന്ന് കരഞ്ഞുകൊണ്ട് വീട്ടിൽ വന്ന് അമ്മയോട് വിവരം പറയുകയായിരുന്നു. ഉടന്‍ തന്നെ സ്‌കൂളിലെത്തിയ രക്ഷിതാക്കൾ അധികൃതരോട് വിവരം പറയുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.