Banner Ads

തമിഴ് ഭാഷയെ അപമാനിച്ചു ; മാപ്പ് പറഞ്ഞ് ചെന്നൈ ദൂരദര്‍ശൻ

ചെന്നൈ :ഹിന്ദി മാസാചരണത്തിൻ്റെ ഭാഗമായി ചെന്നൈയിലെ ദൂരദർശൻ കേന്ദ്രം സംഘടിപ്പിച്ച ചടങ്ങിലാണ് ഈ വിവാദ സംഭവം.തമിഴ്‌നാട് ഗവർണർ പങ്കെടുത്ത ചാനല്‍ പരിപാടിയില്‍ തമിഴ് ദേശഭക്തി ഗാനം ആലപിച്ചപ്പോള്‍ ‘ദ്രാവിഡ’ എന്ന വാക്ക് ഒഴിവാക്കിയതിനെ ചൊല്ലി ഉയർന്ന വിവാദത്തിന് പിന്നാലെ സംഭവത്തില്‍ മാപ്പ് പറഞ്ഞ് ചെന്നൈയിലെ ദൂരദർശൻ കേന്ദ്രം. സംഭവത്തിന് പിന്നാലെ ഗവർണർക്ക് സംഭവിച്ച മോശം അനുഭവങ്ങള്‍ക്ക് ക്ഷമ ചോദിക്കുന്നതായി ദൂരദർശൻ ചെന്നൈ യൂണിറ്റ് അറിയിച്ചു.

ആലാപനത്തിനിടെ ഗായകരുടെ ശ്രദ്ധ തിരിയുന്നൊരു സംഭവം ഉണ്ടായെന്നും അത് കാരണമാണ് ഇത്തരമൊരു തെറ്റ് സംഭവിച്ചതെന്നും ദൂരദർശൻ വിശദീകരണ കുറിപ്പില്‍ ചേർത്തു.ഗവർണർ ആർ.എൻ.രവി ദേശീയ ഐക്യത്തെ അവഹേളിക്കുകയാണ്, അദ്ദേഹത്തെ തിരിച്ചുവിളിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.പ്രധാനമന്ത്രിക്ക് അദ്ദേഹം കത്തും അയച്ചിരുന്നു.തമിഴ്‌നാട് സർക്കാരും ഗവർണറും തമ്മിലുള്ള പോര് രൂക്ഷമാകുന്നതിനിടെയാണ് തമിഴ് തായ് വാഴ്ത്തില്‍ ‘ദ്രാവിഡം’ എന്നു തുടങ്ങുന്ന വരിയില്ലെന്ന് ആരോപണമുയർന്നത്.ഹിന്ദി ഭാഷ ഉപയോഗിക്കാത്ത സംസ്ഥാനങ്ങളില്‍ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കരുതെന്നും അദ്ദേഹം കത്തിലൂടെ ആവശ്യപ്പെട്ടു.

 

Leave a Reply

Your email address will not be published. Required fields are marked *