Banner Ads

തൃശൂരിൽ ഭക്ഷ്യവിഷബാധയെന്ന് സംശയം: ഗൃഹനാഥൻ മരിച്ചു; മക്കൾ ചികിത്സയിൽ

തൃശൂർ: പഴയന്നൂരിൽ ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയിക്കുന്ന സംഭവത്തിൽ ഗൃഹനാഥൻ മരിച്ചു. പഴയന്നൂർ സ്വദേശി വിനോദ് കുമാർ ആണ് മരണപ്പെട്ടത്. അസ്വസ്ഥതകളെ തുടർന്ന് വിനോദിന്റെ മക്കളായ വിദ്യ, വൃന്ദ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും നിലവിൽ ചികിത്സയിൽ തുടരുകയാണ്.

ശനിയാഴ്ച രാത്രിയോടെയാണ് മൂവർക്കും ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. സംഭവത്തിന് മുൻപ് മൂവരും ബ്രഡ് കഴിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.