Banner Ads

നഴ്സിങ്ങിന് പ്രവേശനം നൽകാമെന്ന് ; വാഗ്ദാനം നൽകി പണം തട്ടിയ പ്രതി അറസ്റ്റിൽ

ചേർത്തല: നഴ്സിങ്ങിന് പ്രവേശനം വാങ്ങിത്തരാമെന്ന് വാഗ്ദാനം നൽകി പണം തട്ടിയ പ്രതി അറസ്റ്റിൽ, വയനാട് മീനങ്ങാടി പഞ്ചായത്ത് 10-ാ വാർഡിൽ കാര്യമ്ബാടി കല്ലത്താണി വീട്ടിൽ സാദിഖിനെ (29) ആണ് ചേർത്തല പൊലീസ് പിടികൂടിയത്.ചേർത്തല സ്വദേശിയിൽ നിന്നും മകന് ബെംഗളൂരുവിലെ നഴ്സിംഗ് കോളജിൽ അഡ്മിഷൻ വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പണം വാങ്ങുകയായിരുന്നു.

പ്രതി സമാനമായ തട്ടിപ്പുകൾ ഇതിനുമുൻപും നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ആളുകളുമായി അടുപ്പം സ്ഥാപിച്ച് പണം തട്ടുന്ന രീതിയാണ് പ്രതിക്ക്. നഴ്സിങ് ഉൾപ്പടെ വിവിധ കോഴ്‌സുകൾക്ക് പ്രവേശനം വാങ്ങി നൽകാമെന്ന് പറഞ്ഞ് ആളുകളിൽ നിന്ന് പ്രതി പണം തട്ടിയിട്ടുണ്ട് പണം നൽകി നഴ്സിങ്ങിന് അഡ്മിഷൻ കാത്തിരുന്നിട്ടും ലഭിക്കാതെ വന്നതോടെയാണ് ചേർത്തല സ്വദേശി തട്ടിപ്പിന് ഇരയായെന്ന് മനസിലായത്.

പല തവണ പണം തിരികെ ആവശ്യപ്പെട്ടിട്ടും ലഭിക്കാത്തതിനെ തുടർന്ന് ചേർത്തല പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.ഇയാൾക്കെതിരെ വയനാട് പനമരം പൊലീസ് സ്റ്റേഷനിൽ സമാന രീതിയിലുള്ള തട്ടിപ്പുകേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. കോഴിക്കോട് ജില്ലയിലെ പേരാമ്ബ്ര കൊടുവള്ളി എന്നീ പൊലീസ് സ്റ്റേഷൻ പരിധികളിലും വയനാട് ജില്ലയിലെ സുൽത്താൻബത്തേരി സ്റ്റേഷൻ പരിധിയിലും ഇയാൾ ഇത്തരത്തിലുള്ള തട്ടിപ്പുകൾ നടത്തിയതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. പ്രതിയെ 14 ദിവസത്തേക്കു റിമാന്റ് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *