Banner Ads

ശസ്ത്രക്രിയ പിഴവ്: ഡോക്ടർക്കെതിരെ മൊഴി; തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ സംഭവത്തിൽ വഴിത്തിരിവ്

തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവത്തിൽ ഡോക്ടർക്കെതിരെ മൊഴി. തിരുവനന്തപുരം മെഡിക്കൽ കോളജ് സർജറി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. എം.ആർ.അർച്ചനയാണ് മൊഴി നൽകിയത്.

കേസിൽ അറസ്റ്റിലായ ഡോക്ടർമാരായ ജിജി, അനൂപ് എന്നിവർക്കെതിരെയുളള വെളിപ്പെടുത്തലാണ് മൊഴിയിലുളളത്. ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാരുടെ ഭാഗത്തുനിന്നും ഗുരുതര വീഴ്ചയുണ്ടായെന്നാണ് അർച്ചനയുടെ മൊഴി. ഇതോടെ കേസിൽ നിർണായക വഴിത്തിരിവായിരിക്കുകയാണ്.

2017ൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിലാണ് യുവതിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയത്. എട്ടു വർഷത്തിനുശേഷമാണ് ട്യൂബ് പുറത്തെടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഡോക്ടർമാരെ അറസ്റ്റ് ചെയ്തത്.