Banner Ads

ഇടമലക്കുടി ഗോത്രവർഗ പഞ്ചായത്തിന് കൈത്താങ്ങ്; 60 ലക്ഷം രൂപ പ്രത്യേക ധനസഹായം അനുവദിച്ച് സർക്കാർ

തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിലെ ഏക ഗോത്രവർഗ ഗ്രാമപഞ്ചായത്തായ ഇടമലക്കുടിക്ക് 60 ലക്ഷം രൂപയുടെ പ്രത്യേക ധനസഹായം അനുവദിച്ചതായി മുഖ്യമന്ത്രി വി ഡി സതീശൻ. പഞ്ചായത്തിലെ ജീവനക്കാരുടെ ശമ്പളം, ജനപ്രതിനിധികളുടെ ഓണറേറിയം, ദൈനംദിന ഭരണച്ചെലവുകൾ എന്നിവയ്ക്കായി ഈ തുക വിനിയോഗിക്കാം.

ഇടമലക്കുടിയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും വിദൂരതയും ജീവനക്കാർ നേരിടുന്ന പ്രയാസങ്ങളും കണക്കിലെടുത്താണ് സർക്കാർ ഈ സഹായം അനുവദിച്ചത്. പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ടുകൊണ്ടുപോകാനും അവശ്യസേവനങ്ങൾ മുടക്കമില്ലാതെ ഉറപ്പാക്കാനും ഈ ധനസഹായം ഉപകരിക്കും.

വിദൂര ഗോത്രമേഖലകൾ നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താനുമുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.