ഡൽഹി : ബോയിംഗ് സ്റ്റാര്‍ലൈനറുടെ തകരാര്‍ മൂലം സുനിത വില്യംസിന്റെ ഭൂമിയിലേക്കുള്ള മടക്കയാത്ര വീണ്ടും വൈകിയിരിക്കുന്ന അവസ്ഥയിലാണ്. സുനിത ഗുരുതരമായ ഒരു ആരോഗ്യ പ്രശ്‌നമായ ചുവന്ന രക്താണുക്കള്‍ നശിക്കുന്ന അവസ്ഥ അഭിമുഖീകരിക്കുകയാണെന്ന് വെളിപ്പെടുത്തി നാസ. ബഹിരാകാശത്ത് തുടരുന്ന സമയത്തോളം ഇത് തുടർന്ന് കൊണ്ടിരിക്കും എന്നതാണ് നിലവിലുള്ള അവസ്ഥയെ ഭീകരമാക്കുന്നത്. ഇത് സാധാരണയായി ബഹിരാകാശ സഞ്ചാരികളില്‍ കാണപ്പെടുന്ന ഒരു ആരോഗ്യപ്രശ്‌നമാണ്. ഭൂമിയിലും ഇത് സംഭവിക്കാറുണ്ട്. എന്നാൽ ഇതില്‍ നിന്ന് 54 ശതമാനമെങ്കിലും കൂടുതലായിരിക്കും ബഹിരാകാശത്ത് വെച്ച് സംഭവിക്കുന്നത്.
6 മാസത്തെ കാലയളവ് കൊണ്ട് ഇത് ഒരു സെക്കന്‍ഡില്‍ 3 മില്യണ്‍ കോശങ്ങള്‍ നശിക്കുന്ന അവസ്ഥയിലേക്ക് നയിക്കും. ചുവന്നരക്താണുക്കളുടെ നാശം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്കാണ് കൊണ്ടെത്തിക്കുക. ക്ഷീണം, അനീമിയ, ഹൃദയത്തിന്റെ പ്രവര്‍ത്തനം മന്ദീഭവിക്കുക തുടങ്ങിയവ ഉണ്ടാകും. അതിനാല്‍ ബഹിരാകാശത്ത് കൂടുതല്‍ സമയം ചെലവഴിക്കുന്നത് സുനിത വില്യംസിനെ സംബന്ധിച്ചിടത്തോളം മാരകമായിരിക്കും. സ്റ്റാര്‍ലൈനര്‍ സര്‍വ്വീസ് മൊഡ്യൂളിലെ റിയാക്ഷന്‍ കണ്‍ട്രോള്‍ ത്രസ്റ്ററുകളിലൂടെ ഹീലിയം ചോര്‍ന്നതിനാലാണ് സുനിത വില്യംസിനെ തിരിച്ച് കൊണ്ട് വരുക എന്ന ദൗത്യത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
പേടകത്തിനേറ്റ തകരാറും തുടര്‍ന്നുണ്ടായ സംഭവങ്ങളും ബോയിങ് സ്റ്റാര്‍ലൈനറിനെ ഒരിക്കല്‍ കൂടി ആശ്രയിക്കുകയെന്നതിൽ നിന്ന് നാസയെ പിന്തിരിപ്പിക്കുമെന്ന ആശങ്കയും ഉണ്ട്. ബഹിരാകാശ യാത്രകള്‍ക്ക് കഴിയുന്ന പേടകങ്ങളില്‍ തന്നെ ബോയിങ് ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും സുരക്ഷയ്ക്ക് തന്നെയാകും ഊന്നല്‍ നല്‍കുകയെന്നും ബോയിങ് വാര്‍ത്താക്കുറിപ്പിലൂടെ പറഞ്ഞു. ഒരു ദശാബ്ദത്തിലേറെ ബന്ധമാണ് ബഹിരാകാശ യാത്രകളില്‍ നാസയും ബോയിങും തമ്മിൽ. 4 ബില്യണിന്റെ കോണ്‍ട്രാക്ടാണ് നാസയില്‍ നിന്ന് ബോയിങ് സ്വന്തമാക്കിയിരിക്കുന്നത്.