
മസ്‌കത്ത്: വേനൽക്കാലത്ത് താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ, പുറംജോലികളിലേർപ്പെടുന്ന തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നിർദ്ദേശങ്ങളുമായി ഒമാൻ ആരോഗ്യ മന്ത്രാലയം. തൊഴിലാളികളെ ചൂട് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് സംരക്ഷിക്കുക എന്നതാണ് ഈ നടപടികളുടെ പ്രധാന ലക്ഷ്യം.
തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ആരോഗ്യ മന്ത്രാലയം പുതിയ നിർദ്ദേശങ്ങൾ പുറത്തിറക്കിയത്. ഇതനുസരിച്ച്, ജോലികൾ അതിരാവിലെയോ ഉച്ചകഴിഞ്ഞോ ഷെഡ്യൂൾ ചെയ്യണം. കൂടാതെ, ഉച്ചയ്ക്ക് 12.30 നും 3.30 നും ഇടയിൽ നിർമ്മാണ സ്ഥലങ്ങളിലോ ഉയർന്ന താപനിലയുള്ള തുറസ്സായ സ്ഥലങ്ങളിലോ തൊഴിലാളികളെ ജോലി ചെയ്യുവാനും ചെയ്യിക്കുവാനും പാടില്ല