
കോഴിക്കോട്: ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്. കോഴിക്കോട് എലത്തൂർ പാവങ്ങാട് റെയിൽവേ മേൽപ്പാലത്തിന് സമീപം വെച്ചാണ് അപകടം നടന്നത്. റിഹ (19) എന്ന പെൺകുട്ടിക്കാണ് അപകടമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. മംഗലാപുരം-കോയമ്പത്തൂർ എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്യവേയാണ് അപകടം ഉണ്ടായത്.
അപകടം നടന്ന ഉടൻ തന്നെ മറ്റ് യാത്രക്കാർ അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തി. ഉടൻ തന്നെ പരിക്കേറ്റ പെൺകുട്ടിയെ കോഴിക്കോട് കാരപ്പറമ്പിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് 21 മിനിറ്റോളം ട്രെയിൻ വൈകിയാണ് യാത്ര പുനരാരംഭിച്ചത്.