Banner Ads

ഫുട്‌ബോൾ കളിക്കിടെ 15 പേരടങ്ങുന്ന സംഘത്തിന്റെ മർദ്ദനo ; വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

പാലക്കാട്: ഫുട്‌ബോൾ കളിക്കിടെ 15 പേരടങ്ങുന്ന സംഘത്തിന്റെ മർദ്ദനo വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്, മർദ്ദനത്തിനിരയായ 17 കാരന്റെ തലയോട്ടിക്ക് ക്ഷതമേറ്റു.പാലക്കാട് പട്ടാമ്ബി കൊടലൂർ സ്വദേശി കെ ടി ഹഫീസിനാണ് പരിക്കേറ്റത്.

തലയ്ക്ക് ഗുരുതര പരുക്കേറ്റ കുട്ടിയെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച പട്ടാമ്ബി കൽപക സെന്ററിൽ ഫുട്ബോൾ കളിക്കിടെയുണ്ടായ തർക്കം പരിഹരിക്കുന്നതിനിടെയാണ് ഒരു സംഘം ആയുധമുപയോഗിച്ച് കുട്ടിയെ മർദിച്ചത്.

മർദനമേറ്റസംഭവത്തിൽ പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന് കുടുംബം ആരോപിച്ചു.സംഭവത്തിൽ പൊലീസ് വീഴ്ചക്കെതിരെ മുഖ്യമന്ത്രിക്കും എസ്പിക്കും പരാതി നൽകുമെന്നും ഹഫീസിന്റെ മാതാവ് പറഞ്ഞു. അതേസമയം, കുടുംബത്തിന്റെ പരാതിയിൽ കേസെടുത്തതായി പട്ടാമ്ബി പോലീസ് അറിയിച്ചു. സംഭവത്തിൽ നാലു പേരെ അറസ്റ്റ് ചെയ്യുവെന്നും പോലീസ് അറിയിച്ചു.