
കോഴിക്കോട് : നാദാപുരം കല്ലാച്ചിയിൽ വിദ്യാർത്ഥിനിയെ തെരുവ് നായകൾ കൂട്ടമായി ആക്രമിച്ചു. കല്ലാച്ചി സ്വദേശിനിയും വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുമാണ് നായകളുടെ ആക്രമണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്. രാവിലെ സ്കൂളിലേക്ക് പോകുന്നതിനിടെയാണ് നായകൾ കുട്ടിയുടെ നേരെ പാഞ്ഞടുത്തത്.
നായകളെ ഭയപ്പെടുത്താനായി കൈയ്യിലുണ്ടായിരുന്ന സ്കൂൾ ബാഗ് അവയ്ക്ക് നേരെ വലിച്ചെറിഞ്ഞ് കുട്ടി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നായകൾ പിന്തുടർന്നു. നാദാപുരം, കല്ലാച്ചി മേഖലകളിൽ തെരുവ് നായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. ഇതിന് മുൻപും വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് നേരെ തെരുവ് നായയുടെ ആക്രമണം ഉണ്ടായിട്ടുണ്ട്.