Banner Ads

ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥിയെ കാണാതായി; ഭാരതപ്പുഴയിൽ ഊർജിത തിരച്ചിൽ

തൃശൂർ : ഭാരതപ്പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് കാണാതായ വിദ്യാർത്ഥിക്കായി തിരച്ചിൽ ഊർജിതമാക്കി. ഒഴുക്കിൽപെട്ട രണ്ടു വിദ്യാർത്ഥികളിൽ ഒരാളെ രക്ഷപ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് 12.30-ഓടെയാണ് മാത്തൂർ ചുങ്കമന്ദം സ്വദേശികളായ 18 വയസ്സുള്ള രണ്ട് വിദ്യാർത്ഥികൾ പുഴയിൽ കുളിക്കാനിറങ്ങിയത്.

കാൽ വഴുതി പുഴയിലേക്ക് വീണാണ് വിദ്യാർത്ഥികൾ ഒഴുക്കിൽപെട്ടതെന്നാണ് വിവരം. വിദ്യാർത്ഥികളുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ അഭിജിത്ത് എന്ന വിദ്യാർത്ഥിയെ രക്ഷപ്പെടുത്തി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുന്നംപറമ്പ് തണ്ണിക്കോട് താമസിക്കുന്ന സവിതയുടെ മകൻ സുഗുണേഷ്(18)നെയാണ് കാണാതായത്. സുഗുണേഷിനായുള്ള തിരച്ചിൽ തുടരുകയാണ്.