Banner Ads

പാലക്കാട് ടർഫിൽ ഫുട്‌ബോൾ കളിക്കിടെ; വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു

ശ്രീകൃഷ്ണപുരം : കളിക്കളത്തിൽ ഫുട്‌ബോൾ തട്ടുന്നതിനിടെ പ്ലസ് വൺ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരം തോട്ടര എൽ പി സ്‌കൂളിന് സമീപം കോട്ടയിൽ രാജൻ-ദീപ ദമ്പതികളുടെ മകൻ ദിൽരാജ് (16) ആണ് മരിച്ചത്. കരിമ്പുഴയിലെ ടർഫിൽ കൂട്ടുകാരുമൊത്ത് ഫുട്‌ബോൾ കളിച്ചുകൊണ്ടിരിക്കെ ദിൽരാജ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ മാങ്ങോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.