കൊച്ചി : ശനിയാഴ്ച വൈകീട്ടായിരുന്നു അപകടം കൊച്ചിയിലെ സ്വകാര്യ പ്രസിലെ പേപ്പര്‍ പഞ്ചിങ് മെഷീനിനുള്ളില്‍ പെട്ടാണ് വടുതല പൂതാംമ്ബിള്ളി വീട്ടില്‍ അലന്‍ അലക്സാണ്ടറാണ് (27) മരിച്ചത്. പരേതനായ പി.ജെ.അലക്‌സാണ്ടറിന്റെയും കൊച്ചുത്രേസ്യയുടെയും മകനാണു ഇദ്ദേഹം.കുടുങ്ങിക്കിടന്ന പേപ്പർ എടുക്കാൻ ശ്രെമിക്കവെയാണ് അപകടം.പിന്നീട് യന്ത്രഭാഗങ്ങള്‍ക്കുള്ളില്‍ ശരീരത്തിന്റെ മുകള്‍ഭാഗം കുടുങ്ങുകയും ദാരുണമായി മരിക്കുകയുമായിരുന്നു.അപകടം സംഭവവച്ചപ്പോൾ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാല്‍പതോളം തൊഴിലാളികളാണു ജോണ്‍സണ്‍ ബൈന്‍ഡേഴ്‌സിലുള്ളത്. തൊഴിലാളികള്‍ക്കുള്ള സുരക്ഷ സംവിധാനങ്ങള്‍ സ്ഥാപനത്തില്‍ ഒരുക്കിയില്ലെന്ന് ആക്ഷേപമുണ്ട്.