Banner Ads

വിതരണകരാറുകാരുടെ പണിമുടക്ക് ; റേഷൻകടകളിൽ ഭക്ഷ്യസാധനങ്ങൾക്ക് ക്ഷാമം

ആലപ്പുഴ: രണ്ടാഴ്ചയിലധികമായ് വാതിൽപ്പടി വിതരണകരാറുകാരുടെ പണിമുടക്കിനെ തുടർന്ന് റേഷൻകടകളിൽ ഭക്ഷ്യസാധനങ്ങൾക്ക് വൻ തോതിൽ ക്ഷാമം നേരിടുകയാണ്. പലപ്പോളും കാർഡ് ഉടമകൾ സാധനംകിട്ടാതെ മടങ്ങുകയാണ്.ഈ മാസം 27 മുതൽ റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെ റേഷൻ വിതരണത്തിന്റെ പ്രതിസന്ധി കൂടും എന്നതിൽ സംശയം ഇല്ല.മാത്രമല്ല മുൻഗണന വിഭാഗത്തിലെ മഞ്ഞക്കാർഡ് ഉടമകൾക്ക് 30 കിലോ വരെ അരി ഇങ്ങനെ നൽകണം.

ഇതിന് സാധനങ്ങൾ തികയാത്ത സ്ഥിതിയുണ്ട്.കൂടാതെ ഓരോ കാർഡ് ഉടമക്കും പൂർണവിഹിതം നൽകാനുള്ള അരിയും ഗോതമ്ബും ആട്ടയും പലയിടത്തും ഇല്ലത്ത അവസ്ഥ തുടരുകയാണ്.റേഷൻ സാധനങ്ങൾ ഗോഡൗണുകളിൽ നിന്നെടുത്ത് റേഷൻകടകളിൽ വാതിൽപ്പടി വിതരണം നടത്തുന്ന കേരള ട്രാൻ‌സ്പോർട്ട് കോൺട്രാക്ടേഴ്സ് അസോസിയേഷൻ ജനുവരി ഒന്ന് മുതലാണ് പണിമുടക്ക് ആരംഭിച്ചത്.സെപ്റ്റംബർ മുതലുള്ള ബിൽതുക കുടിശ്ശികയായതോടെയാണ് സമരം തുടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *