
തിരുവനന്തപുരം : സംസ്ഥാനത്ത് ഓണ്‍ലൈൻ ടാക്സി സർവ്വീസുകൾ തടയുന്ന പരമ്പരാഗത ടാക്സി ഡ്രൈവർമാർക്ക് ശക്തമായ മുന്നറിയിപ്പുമായി ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ. പരമ്പരാഗത ടാക്സി ഡ്രൈവർമാർ നിലവിൽ കാണിക്കുന്ന കൈയാങ്കളിയും യാത്ര തടയലും ഗുണ്ടായിസമാണ്. ഇത്തരത്തിൽ പ്രവർത്തിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കുന്നതായിരിക്കും. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ഓണ്‍ലൈൻ ടാക്സി സർവ്വീസുകൾക്കു നേരെ സാധാരണ ടാക്സി ഡ്രൈവർമാരുടെ പ്രതിഷേധവും യാത്ര തടയലും അടുത്തിടെ ശക്തമായിരുന്നു. കൈയാങ്കളി നടത്തുന്നവരുടെ ദൃശ്യങ്ങൾ ലഭിച്ചാൽ മോട്ടോർ വെഹിക്കിൾ വിഭാഗം ലൈസൻസ് സസ്പെൻഡ് ചെയ്യും. കുറ്റകൃത്യത്തിന്റെ സ്വഭാവമനുസരിച്ച് നടപടിയെടുക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.