ഡൽഹി: വായു ഗുണനിലവാരം മെച്ചപ്പെട്ട സാഹചര്യത്തിൽ സ്കൂളുകൾ തുറക്കുന്നതിന്റെ സാഹചര്യം എയർ ക്വാളിറ്റി കമ്മിഷൻ സുപ്രീം കോടതിയെ അറിയിക്കും. അതിർത്തി ചെക് പോസ്റ്റുകളിൽ നടപ്പാക്കിയ നിയന്ത്രണ നടപടികളെക്കുറിച്ച് 13 അംഗ അഭിഭാഷക കമ്മിഷൻ സുപ്രിംകോടതിയിൽ ഇടക്കാല റിപ്പോർട്ട് നൽകും.അതിരൂക്ഷ വായു മലിനീകരണം നിയന്ത്രിക്കാൻ കർശന നടപടികൾ ആവശ്യപ്പെട്ടുള്ള ഒരുകൂട്ടം ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും.
നിലവിൽ ഇന്നലെ വരെ വിദ്യാർഥികൾക്കെല്ലാം ഓൺലൈൻ ക്ലാസുകളായിരുന്നു നടന്നു വന്നിരുന്നത്.ഡൽഹിയിലെ വായു ഗുണനിലവാര സൂചികയിൽ എക്യുഐ നേരിയ മാറ്റം ഇന്നലെ ഉണ്ടായിരുന്നു. എക്യുഐ 334ൽനിന്ന് 278 ആയി ആണ് താഴ്‌ന്നത്. എന്നാൽ ഇന്ന് വീണ്ടൂം ഗുണനിരവാര സൂചികയിൽ വലിയ കുറവാണ് ഉണ്ടായിട്ടുള്ളത്.അതിർത്തിയിലെ ചെക്പോസ്റ്റുകളിൽ ചരക്ക് വാഹനങ്ങൾ തടയാൻ സ്വീകരിച്ച നടപടികളും ദില്ലി സർക്കാർ ഇന്ന് സുപ്രീം കോടതിയെ അറിയിക്കും. ഡൽഹിയിലെ സ്‌കൂളുകൾ ഇന്ന് തുറക്കും. സുപ്രീംകോടതി ഡൽഹിയിൽ വായുമലിനീകരണം രൂക്ഷമായതോടെയാണ് സ്‌കൂളുകൾ അടച്ചിടാൻ തീരുമാനിച്ചത്.