
കോഴിക്കോട്:പേരാമ്പ്രയിൽ തെരുവുനായയുടെ ആക്രമണത്തിൽ തമിഴ്നാട് സ്വദേശിയടക്കം അഞ്ച് പേർക്ക് പരിക്ക്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്. കണ്‍സ്യൂമര്‍ ഫെഡില്‍ അരിയിറക്കാന്‍ ലോഡുമായെത്തിയ തമിഴ്‌നാട് സ്വദേശി ശിവ, ആവള വടക്കേകാവന്നൂര്‍ സ്വദേശികളായ ശങ്കരന്‍, നദീറ, മുഹമ്മദ്‌സാലിഹ്, അയന എന്നിവരെയാണ് നായ ആക്രമിച്ചത്.
ഇവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി.തെരുവുനായയെ പിടികൂടാൻ ശ്രമം തുടരുകയാണ്. നായക്ക് പേവിഷബാധയുണ്ടോ എന്ന് സ്ഥിരീകരിക്കാൻ പരിശോധനകൾ നടത്തും. അടുത്തിടെ പേരാമ്പ്രയിൽ തെരുവുനായ ശല്യം വർധിച്ചതായി നാട്ടുകാർ ആരോപിക്കുന്നു.