Banner Ads

ക്ലാസ്‌ റൂമില്‍ സംസാരിച്ചു; വിദ്യാർത്ഥികളുടെ വായില്‍ പ്രധാനാദ്ധ്യാപിക ടേപ്പ് ഒട്ടിച്ചതായി പരാതി

തഞ്ചാവൂർ: ക്ലാസ്‌ റൂമില്‍ സംസാരിച്ചു എന്നതിനെ തുടർന്ന് വിദ്യാർത്ഥികളുടെ വായില്‍ പ്രധാനാദ്ധ്യാപിക ടേപ്പ് ഒട്ടിച്ചതായി പരാതി.ക്ലാസ് റൂമില്‍ സംസാരിച്ചതിന് പ്രധാനാദ്ധ്യാപികയായ പുനിത നാലാം ക്ലാസ് വിദ്യാർത്ഥികളുടെ വായില്‍ ടേപ്പ് ഒട്ടിച്ചു, ഇങ്ങനെ ചെയ്തപ്പോള്‍ വിദ്യാർത്ഥികളില്‍ ഒരാളുടെ വായില്‍ നിന്ന് രക്തം വന്നു.

കൂടാതെ വേറെ ചില വിദ്യാർത്ഥികള്‍ക്ക് ശ്വാസതടസം അനുഭവപ്പെട്ടു എന്നും പരാതിയില്‍ പറയുന്നത്. സംഭവത്തിന്റെ ചിത്രങ്ങള്‍ സ്കൂളിലെ ഒരു അദ്ധ്യാപിക തന്നെയാണ്‌ മാതാപിതാക്കള്‍ക്ക് അയച്ചതെന്നാണ് വിവരം.കുട്ടികളുടെ രക്ഷിതാക്കള്‍ തഞ്ചാവൂർ ജില്ലാ കളക്ടർ പ്രിയങ്ക പങ്കജത്തിനാണ് പരാതി നല്‍കിയത്. അയ്യമ്ബട്ടിയിലെ സർക്കാർ പ്രൈമറി സ്‌കൂളില്‍ കഴിഞ്ഞ മാസം ഇരുപത്തിയൊന്നിനാണ് സംഭവം.

പരാതി ലഭിച്ചതിന് പിന്നാലെ സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാൻ കളക്‌ടർ ജില്ലാ വിദ്യാഭ്യാസ ഡിപ്പാർട്ട്‌മെന്റിനെ ചുമതലപ്പെടുത്തി. ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ‘ഒക്ടോബർ 21 ന് അദ്ധ്യാപിക തന്റെ അഭാവത്തില്‍ ക്ലാസ് മുറി നോക്കാൻ ഒരു വിദ്യാർത്ഥിയോട് ആവശ്യപ്പെട്ടിരുന്നു.വിദ്യാർത്ഥികള്‍ പരസ്പരം വായില്‍ ടേപ്പ് ഒട്ടിക്കുകയായിരുന്നു. എന്നിരുന്നാലും ഇക്കാര്യത്തെക്കുറിച്ച്‌ വിശദമായി അന്വേഷണം നടത്തു.’- ജില്ലാ വിദ്യാഭ്യാസ ഓഫീസർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *