
ശബരിമല: അംഗപരിമിതർക്കും, മുതിർന്ന അയ്യപ്പന്മാർക്കും, മാളികപ്പുറങ്ങള്‍ക്കും, കുഞ്ഞുങ്ങള്‍ക്കും പ്രത്യേക പരിഗണനയൊരുക്കി സന്നിധാനം.വലിയ നടപ്പന്തലില്‍ ഒരു വരി അവർക്കായി പ്രത്യേകം ഒഴിച്ചിട്ടിട്ടുണ്ട്. മാത്രമല്ല പതിനെട്ടാംപടി കയറിയെത്തുമ്ബോള്‍ ഇവരെ ഫ്‌ളൈ ഓവർ വഴിയല്ലാതെ നേരിട്ട് ദർശനത്തിന് അനുവദിക്കുന്നുണ്ട്. കൊച്ചുകുട്ടികള്‍ക്കൊപ്പം മുതിർന്ന ഒരാളെയും നേരിട്ട് ദർശനത്തിനായി കടത്തിവിടുന്നു സൗകര്യവും സജ്ജമാക്കിട്ടുണ്ട്. ഇക്കാര്യങ്ങള്‍ അറിയാത്ത പലരും ഇപ്പോളും ഫ്‌ലൈ ഓവർ വഴിയും പോകാറുണ്ട്. സംഘമായി എത്തുന്ന ഭക്തർ കൂട്ടം തെറ്റിപ്പോകുമോ എന്ന സംശയത്താൽ പലപ്പോഴും ഇങ്ങനെയുള്ള സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താൻ മടിക്കുകയാണെന്ന് പോലീസ്. ചോറൂണിനുള്‍പ്പെടെ കൊച്ചുകുട്ടികളുമായി ഒട്ടേറെ ഭക്തരാണ് സന്നിധാനത്തിലെത്തുന്നത്.പതിനെട്ടാംപടി കയറുന്ന അവസരത്തിലും കുഞ്ഞുങ്ങള്‍ക്കും ഭിന്നശേഷിക്കാർക്കും പ്രായമായവർക്കും പോലീസ് ഇവർക്ക് പ്രത്യേക ശ്രദ്ധ ചെലുത്താൻ സജ്ജമാണ്