
താമരശ്ശേരി: വെള്ളിയാഴ്ചയാണ് നാടിനെ നടുക്കിയ സുബൈദ കൊലക്കേസ് നടന്നത്. വെള്ളിയാഴ്ച ആഷിഖ് വീട്ടിലെത്താത്തത് സുബൈദ ചോദ്യം ചെയ്യതാണ് തർക്കത്തിൽ കലാശിച്ചത്. ആഷിഖ് ആവശ്യപ്പെട്ട പണം നൽകാതിരുന്നതും പ്രകോപനമായി. തുടർന്ന് അയൽവാസിയിൽ നിന്നും തേങ്ങ പൊതിക്കാനാണെന്ന് പറഞ്ഞ് വെട്ടുകത്തി വാങ്ങിയാണ് കൊലപാതകം നടത്തിയത്. നിലവിളി കേട്ട് സമീപവാസികൾ ഓടിയെത്തിയപ്പോൾ സുബൈദ നിലത്ത് കിടന്ന് പിടയുകയായിരുന്നു.പിന്നാലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വീട്ടിൽ സ്ഥാപിച്ച സിസിടിവിയിലെ ദൃശ്യങ്ങളാണ് പൊലീസ് ശേഖരിച്ചത്. ഇന്നലെ സൈബർ സെൽ സംഘം വീട്ടിലെത്തി ദൃശ്യങ്ങൾ ശേഖരിക്കുകയായിരുന്നു. ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.കൊലയ്ക്ക് മുമ്ബ് ആഷിഖ് ആയുധം വാങ്ങി പോകുന്നതും കൃത്യം നിർവ്വഹിച്ചതിന് ശേഷം രക്തത്തിൽ കുളിച്ച കൈകളിൽ ആയുധം പിടിച്ച് വരുന്നതും ദൃശ്യങ്ങളിൽ കാണാം.ശേഷം വീടിന്റെ മുറ്റത്തെ ടാപ്പിൽ നിന്ന് ആയുധം കഴുകുന്ന ദൃശ്യങ്ങളും വ്യക്തമായി സിസിടിവിയിൽ കിട്ടിട്ടുണ്ട്.