Banner Ads

പിതാവിനെ ഭിത്തിയിൽ ഇടിച്ച് തല തകർത്തു; മകൻ അറസ്റ്റിൽ

കോട്ടയം : പിതാവിനെ ആക്രമിച്ചു തലയ്ക്ക് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ മകനെ  പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ വില്ലേജിൽ മാന്നാനം കരയിൽ ഷാപ്പുപടി ഭാഗത്ത് കൊല്ലപ്പള്ളിൽ വീട്ടിൽ അഗസ്റ്റസ് (36) ആണ് അറസ്റ്റിലായത്. പിതാവായ ജോസഫ് ലൂക്കയെ (72)യാണ് അഗസ്റ്റസ് ആക്രമിച്ചത്.

വീട്ടിലെ ഹാൾ മുറിയിൽ വെച്ച് ജോസഫ് ലൂക്കയുടെ തല ഭിത്തിയിൽ പിടിച്ച് ഇടിക്കുകയായിരുന്നു. ആക്രമണത്തിൽ ജോസഫ് ലൂക്കയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. ശ്രീജിത്ത് ടിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയായ അഗസ്റ്റസിനെ അറസ്റ്റ് ചെയ്തത്. തുടർ നടപടികൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.