തിരുവനന്തപുരം: സെക്രട്ടറിയേറ്റ് നടയിൽ അതിജീവനത്തിനായി കഴിഞ്ഞ 33 ദിവസമായി സമരം നടത്തുന്ന ആശ ആരോഗ്യ പ്രവർത്തകരുടെ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് നാഷണലിസ്റ്റ് കേരള കോൺഗ്രസ് വനിതാ വിഭാഗമായ നാഷണലിസ്റ്റ് കേരള വനിതാ കോൺഗ്രസിൻ്റെ നേതൃത്വത്തിൽ 100 കണക്കിന് പ്രവർത്തകർ പങ്കെടുത്ത അഭിവാദ്യ പ്രകടനവും ഐക്യദാർഡ്യ സമ്മേളനവും നടത്തി.
നാഷണലിസ്റ്റ് കേരള വനിതാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് മഞ്ജു സന്തോഷിൻ്റ അദ്ധ്യക്ഷതയിൽ ചേർന്ന ഐക്യദാർഡ്യ സമ്മേളനം നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് ഉൽഘാടനം ചെയ്തു സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ ജോണി കെ ജോൺ , എസ് സന്തോഷ് കുമാർ, സെക്രട്ടറി വി വിജയൻ ജോർജ്ജ് ഷൈൻ . മനോജ് കുമാർ , വി ബാലു ബിനിഷ് , ലാലി മായ , ശ്രീജ വിജയൻ, പ്രീത ജലജ കുമാരി, മിനി ദിവ്യ ആറ്റിങ്ങൽ, ദർശന കുമാരി, സ്മിത രമ്യ, ബിന്നി നിമ്മി എന്നിവർ പ്രസംഗിച്ചു.സാമൂഹിക പ്രതിബന്ധതയോടെ സേവനം ചെയ്യുന്ന ആശ പ്രവർത്തകർ നടത്തുന്ന അതിജീവന സമരത്തോട് സംസ്ഥാന സർക്കാർ മനുഷ്യത്തപരമായ സമീപനം സ്വീകരിച്ച് സമരം ഒത്തുതീർപ്പിലെത്തിക്കണമെന്ന് എൻ ഡി ഏ വെസ് ചെയർമാൻ കൂടിയായ കുരുവിള മാത്യൂസ് ഉൽഘാടന പ്രസംഗത്തിൽ ആവശ്യപ്പെട്ടു.